കുവൈറ്റ്: ലിബിയയിലെ ചുഴലിക്കാറ്റ് ബാധിതരെ സഹായിക്കാൻ കുവൈറ്റ് എയർ ബ്രിഡ്ജിൽ നിന്നുള്ള രണ്ടാമത്തെ ദുരിതാശ്വാസ വിമാനം 41 ടൺ മാനുഷിക ദുരിതാശ്വാസ സാധനങ്ങളുമായി വ്യാഴാഴ്ച കുവൈറ്റ് അബ്ദുല്ല അൽ മുബാറക് എയർ ബേസിൽ നിന്ന് പുറപ്പെട്ടു. അൽ-സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്ക്സ് ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെ സഹകരണത്തോടെയും സാമൂഹികകാര്യ മന്ത്രാലയങ്ങളുടെയും വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ സഹകരണത്തിലുമാണ് ഈ സഹായം നൽകുന്നത്.

ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത്തിന്റെ ഭാഗമായാണ് ലിബിയൻ ജനതയ്ക്ക് അടിയന്തര സഹായം നൽകുന്നതിനായി രണ്ടാമത്തെ കുവൈറ്റ് എയർ ബ്രിഡ്ജ് വിമാനം ആരംഭിക്കുന്നതെന്ന് ലിബിയയിലെ കുവൈറ്റ് അംബാസഡർ സിയാദ് ഫൈസൽ അൽ മഷാൻ കുനയ്ക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!