കുവൈത്ത്: കുവൈത്തിൽ ജല വൈദ്യുതി ബിൽ കുടിശിക സംബന്ധിച്ച അന്വേഷണങ്ങൾക്ക് സഹേൽ ആപ്പ് വഴി പുതിയ സേവനം ആരംഭിച്ചു.കുവൈത്തിൽ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വേണ്ടിയാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇത് വഴി വിദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ജല വൈദ്യുതി മന്ത്രാലയത്തിൽ തങ്ങൾക്ക് ബിൽ കുടിശികയുണ്ടോ എന്ന് യാത്രക്ക് മുമ്പ് പരിശോധിക്കുവാൻ സാധിക്കുന്നതാണ്. വിദേശ യാത്ര നടത്തുന്ന പ്രവാസികൾ യാത്രക്ക് മുമ്പ് സർക്കാരുമായി ബന്ധപ്പെട്ട എല്ലാ കുടിശികകളും അടച്ചു തീർക്കണമെന്ന നിയമം ഈ മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജല വൈദ്യുതി മന്ത്രാലയം സഹേൽ ആപ്പ് വഴി പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.