സുരക്ഷ ബോധവൽക്കരണ കാമ്പയിനുമായി കുവൈറ്റ് ഫയർഫോഴ്‌സ്

kuwait fire force

കുവൈറ്റ്: സുരക്ഷ ബോധവൽക്കരണ കാമ്പയിനുമായി കുവൈറ്റ് ഫയർഫോഴ്‌സ്. ഇക്വേറ്റിന്റെ സഹകരണത്തോടെ ‘എ സേഫ് ഹൗസ്’ എന്ന പേരിലാണ് കാമ്പയിൻ ആരംഭിച്ചത്. സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും ബോധവൽക്കരിക്കാനും അപകടങ്ങളും തീപിടുത്തങ്ങളും തടയാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ 26-ന് മിഷ്‌റെഫിലെ ഫെയർഗ്രൗണ്ടിൽ ആരംഭിച്ച പ്രചാരണം ശനിയാഴ്ച വരെ അവന്യൂസ് മാളിൽ തുടർന്ന്. ശേഷം തിങ്കളാഴ്ച കുവൈത്ത് സർവകലാശാലയിലേക്ക് മാറ്റുകയും വ്യാഴാഴ്ച വരെ തുടരുകയും ചെയ്യും. പ്രഭാഷണങ്ങൾ, സെമിനാറുകൾ, വീട്ടിൽ സുരക്ഷാ നടപടിക്രമങ്ങൾ എങ്ങനെ പാലിക്കണമെന്ന് കാണിക്കുന്ന ഒരു പ്രദർശനം എന്നിവ ഈ പ്രവർത്തനത്തിന്റെ സവിശേഷതയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!