കുവൈത്ത് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കമ്പ്യൂട്ടർ സംവിധാനം ഒരു മണിക്കൂറോളം നിലച്ചു. കരാർ കമ്പനിയുടെ സെർവറുകളിൽ തകരാറായതാണ് പ്രവർത്തനം നിലയ്ക്കുന്നതിന് കരണമായയേതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-റാജ്ഹി വ്യക്തമാക്കി.
ഇതെ കമ്പനിയുടെ സർവർ ഉപയോഗിക്കുന്ന ലോകത്തെ മറ്റു നിരവധി വിമാനത്താവളങ്ങളിലും ഇതെ പ്രശ്നം നേരിട്ടിരുന്നതായും അദ്ദേഹം അറിയിച്ചു. ഒരു മണിക്കൂറിനകം തകരാർ പരിഹരിച്ച ശേഷം പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കുവാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.