കുവൈത്തിൽ വിഷാദ രോഗികൾ കൂടുന്നു: സെന്റർ ഫോർ മെന്റൽ ഹെൽത്ത്

depression

കുവൈത്തിൽ വിഷാദ രോഗികൾ കൂടുന്നു. കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പ്രതിവർഷം 20 ശതമാനം ആളുകളെയാണ് വിഷാദരോഗം ബാധിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് “മാനസിക ആരോഗ്യം ഒരു മൗലികാവകാശമാണ്” എന്ന തലക്കെട്ടിൽ നടത്തിയ പരിപാടിയിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കൃത്യസമയത്ത് കൗൺസലിങ്ങും മാനസിക പിന്തുണയും നൽകുകയാണെങ്കിൽ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഉപയോഗവും മാനസിക സംഘർഷം വർധിക്കാൻ കാരണമാവുന്നതായി പരിപാടിയിൽ അഭിപ്രായപ്പെട്ടു.

രോഗികളുടെയും ഡോക്ടർമാരുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്ന മാനസികാരോഗ്യ നിയമം നടപ്പിലാക്കിയ സർക്കാരിനെ യോഗത്തിൽ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!