കുവൈത്ത്: കുവൈത്തിൽ വിന്റർ വണ്ടർലാൻഡ് വിനോദ പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഓദ്യോഗിക ആപ്പ് വഴി മാത്രമേ ബുക്ക് ചെയ്യാൻ പാടുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം സൈബർ കൂറ്റാന്വേഷണ വിഭാഗം അറിയിച്ചു.
ഗൂഗിൾ പ്ലേ ആപ്പ് സ്റ്റോറിൽ നിന്നോ അല്ലെങ്കിൽ ടൂറിസം പ്രോജക്ട് കമ്പനിയുടെ ഔദ്യോഗിക ആപ്ലിക്കേഷൻ മുഖേനെയോ മാത്രമേ വിന്റർ വണ്ടർലാൻഡ് പ്രവേശന ടിക്കറ്റുകൾ വാങ്ങാവു എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനു പുറമെ സോഷ്യൽ മീഡിയയിലെ ഏതെങ്കിലും അക്കൗണ്ട് വഴി ടിക്കറ്റ് വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ “97283939” എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.വിന്റർ ലാൻഡ് വിനോദ പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ വ്യാജമായി നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി തട്ടിപ്പ് നടത്തുന്നത് സംബന്ധിച്ച് വ്യാപകമായി പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.