Search
Close this search box.

കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നു

kuwait

കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നു. പണപ്പെരുപ്പം ഉയർന്നതോടെയാൻ കുവൈത്തിൽ ജീവിതചെലവിൽ വർദ്ധനവ് ഉണ്ടായത്. ഉപഭോക്തൃ വില സൂചിക 73.3 ശതമാനമാണ് വർധിച്ചത്. വെള്ളം, വൈദ്യുതി, ഗ്യാസ് , ഭവന, അപാർട്ട്‌മെൻറ് വാടകയിലും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേന്ദ്ര സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ പ്രകാരം ഉപഭോക്തൃ വിലസൂചികയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഭവന സേവനങ്ങളിൽ 13.3 ശതമാനം വർധനുവണ്ടായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഗസ്തിനെ അപേക്ഷിച്ച് സെപ്തംബറിൽ പ്രതിമാസ അടിസ്ഥാനത്തിൽ 3.1 ശതമാനമാണ് ഉയർന്നത്. പണപ്പെരുപ്പം കൂടിയതോടെ ഗാർഹിക ചെലവുകൾ ഇനിയും കൂടും. ഭക്ഷ്യവസ്തുക്കളുടെ വിലയുയർന്നതോടെ ചില്ലറവിപണിയിലും വിലക്കയറ്റമുണ്ട്.

കൂടാതെ റെസ്റ്ററന്റുകൾ, ഹോട്ടലുകൾ, ഫർണിച്ചറുകൾ, കാറുകൾ എന്നിവയുടെ വിലയിൽ വർധനയുണ്ടായെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവിതച്ചെലവ് അധികരിച്ചെങ്കിലും, മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിൽ പണപ്പെരുപ്പ നിരക്കിലെ ചാഞ്ചാട്ടം കുറവാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!