കുവൈത്ത്: കുവൈത്തിൽ പാലക്കാട് സ്വദേശിയെ കാണാതായതായി പരാതി. പാലക്കാട് തൃത്താല സ്വദേശി പട്ടിത്തറ മാമ്പുള്ളിഞാലിൽ അബ്ദുൽ ഖാദറിനെയാണ് കാണാതായിരിക്കുന്നത്. സുറയിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്നു. ഇദ്ദേഹത്തെ ഒക്ടോബർ 29 ന് വൈകുന്നേരം മുതൽ കാണാനില്ലെന്നും യാതൊരു വിവരവും ലഭ്യമല്ലെന്നും ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിൽ ആണെന്നും സഹൃത്തുക്കൾ അറിയിച്ചു മൂന്ന് വർഷമായി കുവൈത്തിൽ ഉള്ള അബ്ദുൽ ഖാദറിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 918590937119,+919746045611 +919809654098 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും സുഹൃത്തുക്കൾ അഭ്യർത്ഥിച്ചു.