കുവൈത്ത്: കുവൈത്തിൽ അടുത്ത ഹജ്ജ് രജിസ്ട്രേഷനുള്ള സമയ പരിധി ഡിസംബർ 13 വരെ നീട്ടി. മതകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് സൽമാൻ അൽ-കന്ദരിയാണ് ഇക്കാര്യം അറിയിച്ചത്.
മുമ്പ് ഹജ്ജ് നിർവഹിക്കാത്ത പൗരന്മാരായ അപേക്ഷകർക്ക് ആയിരിക്കും മുൻ ഗണന ലഭിക്കുക. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ ആദ്യം മുതൽ ആരംഭിച്ചതായും അദ്ദേഹം വിശദീകരിച്ചു. ഹജ്ജ് തീർഥാടകർക്ക് ആചാരനുഷ്ടാനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യം അദ്ദേഹം വ്യക്തമാക്കി.