കുവൈത്ത് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ് നൽകി പാര്‍ലമെന്റ് അംഗം മുഹൽഹൽ അൽ മുദഫ്. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹിനെതിരെയാണ് കുറ്റവിചാരണ നോട്ടീസ് സമര്‍പ്പിച്ചത്.
പുതിയ പാര്‍ലമെന്റ് നിലവില്‍വന്നതിന് ശേഷം പ്രധാനമന്ത്രിക്കെതിരെ ഉയരുന്ന ആദ്യ കുറ്റവിചാരണയാണിത്. ഖോർ അബ്ദുള്ള ജലപാത സംബന്ധിച്ച വിഷയത്തിലും ഡോറ വാതകപ്പാടത്തെച്ചൊല്ലിയുള്ള തർക്കത്തിലും സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പുതിയ സാഹചര്യം സര്‍ക്കാറും പാര്‍ലമെന്റും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാവുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.