Search
Close this search box.

മായം കലർന്ന ഭക്ഷ്യവസ്തുക്കൾ നൽകിയാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരും: കുവൈത്ത് വാണിജ്യ മന്ത്രാലയം

food products

ആരോഗ്യത്തിന് ഹാനികരമായതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ നൽകിയാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥാപങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അതേസമയം കാലാവധി കഴിഞ്ഞ മാംസം, മത്സ്യം, ചീസ് എന്നിവ കൂടിയ അളവിൽ കൈവശം വച്ചതായി കണ്ടെത്തിയ മൂന്ന് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ മന്ത്രാലയം ഫെഡറേഷൻ ഓഫ് അസോസിയേഷനോട് ആവശ്യപ്പെട്ടു.

കമ്പനികൾക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ വിശദീകരിച്ചുകൊണ്ട് മന്ത്രാലയം യൂണിയൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഔദ്യോഗിക കത്ത് അയച്ചു.

നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്നുള്ള ഒരു ഉൽപ്പന്നവും വിൽക്കരുതെന്ന് സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!