കുവൈത്തിൽ കഴിഞ്ഞ എട്ടു മാസത്തിനിടെ അടച്ചുപൂട്ടിയത് 12 സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകൾ. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിലെ പരിശോധനയിൽ 549 നിയമലംഘനങ്ങൾ കണ്ടെത്തിയതായും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി അറിയിച്ചു .
പാർലിമെന്റ് അംഗം ഹമദ് അൽ-ഉബൈദിന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ആരോഗ്യ മന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
രാജ്യത്ത് സ്വകാര്യ മെഡിക്കൽ മേഖലയിൽ 3,680 ഡോക്ടർമാരും 1,592 ദന്തഡോക്ടർമാരും 13,524 പാര മെഡിക്കൽ പ്രൊഫഷണലുകളുമാണ് ജോലി ചെയ്യുന്നത്.
രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.