കുവൈത്ത്: കുവൈത്തിൽ പാചക വാതക സിലിണ്ടറുകളുടെ ഉപഭോഗം 4.3% വർധിച്ചതായി റിപ്പോർട്ട്. 2021- 22 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 14.96 ദശലക്ഷം പാചക വാതക സിലിണ്ടറുകളുടെ ഉപഭോഗമാണ് ഉണ്ടായത്. എന്നാൽ 2022-23 വർഷത്തിൽ ഇത് 15.61 ദശലക്ഷമായി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രതിദിനം ശരാശരി 42,000. പാചക വാതക സിലിണ്ടറുകളുടെ ഉപഭോഗമാണ് ഉള്ളത്. പുതിയ ഭവന പദ്ധതിയുടെ വികാസവും ജനസംഖ്യയിലെ വർദ്ധനവുമാണ് പാചക വാതാക ഉപഭോഗത്തിൽ വർദ്ധനവ് ഉണ്ടായത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുവൈത്തിൽ ആകെ76 പാചക വാതക വിതരണ കേന്ദ്രങ്ങളാണ് ഉള്ളത്.കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിക്ക് ഷുഐബ, ഉമ്മുൽ-ഐഷ് എന്നിവിടങ്ങളിൽ പാചക വാതക സിലിണ്ടറുകൾ നിറയ്ക്കുന്നതിനുള്ള രണ്ട് ഫാക്ടറികളാണ് ഉള്ളത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.