കുവൈത്ത്: അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാനും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നേതാക്കളും ഭരണാധികാരികളുമാണ് കുവൈത്തിലെത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ഇബ്നു സൽമാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം, ബഹ്‌റൈൻ രാജാവ് ഹമദ് ഇബ്നു ഈസ അൽ ഖലീഫ ,ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് അൽ സീസി , ടുണീഷ്യൻ പ്രസിഡണ്ട് ഖൈസ് സയീദ് ,യു. എ .ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇബ്നു സായിദ് , അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധി ലോഡ് ഒസ്താൻ എന്നിവർക്ക് പുറമെ ഒമാൻ , തുർക്കി , ഇന്ത്യ , ബംഗ്ലാദേശ് , പാകിസ്ഥാൻ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും കുവൈത്തിലെത്തി. ലോക നേതാക്കളെ സ്വീകരിക്കുന്നതിനായി നിയുക്ത അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് വിമാനത്താവളത്തിൽ നേരിട്ടെത്തി . അമീറുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് നേതാക്കൾ കുവൈത്ത് വിട്ടത്.
