സൈബർ സുരക്ഷ, ഡിജിറ്റലൈസേഷൻ ബില്ലുകൾ കുവൈത്ത് പാർലമെന്ററി കമ്മിറ്റി ചർച്ച ചെയ്തു. ഡിജിറ്റലൈസേഷൻ എംപവർമെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി വിവിധ വിഷയങ്ങളാണ് ചർച്ച ചെയ്തത്.
രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ സുരക്ഷ അത്യന്താപേക്ഷിതമാണ്. സൈബർസ്‌പേസിൽ ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും മറ്റ് അനധികൃത പ്രവർത്തനങ്ങൾ തടയുകയും ചെയ്യുന്നതിൻറെ ഭാഗമായാണ് നിയമം കർക്കശമാക്കുന്നത്.
നീതിന്യായ മന്ത്രാലയം, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി,കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.