കുവൈത്ത്: നാല്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അന്റാരെസ് നക്ഷത്രം കുവൈത്തിന്റെ ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു. നവംബർ 10 ന് കുവൈത്തിന്റെ ആകാശത്ത് നിന്ന് അപ്രത്യക്ഷമായ ആന്റെയറിസ് തിങ്കളാഴ്ച കിഴക്ക് നിന്ന് കാണാൻ സാധിക്കുമെന് സെന്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വലിപ്പം , ചുവപ്പ് നിറം , വ്യക്തത എന്നിവയാൽ തിരിച്ചറിയാൻ പറ്റുന്ന രീതിയിലാണ് ഈ നക്ഷത്രമുള്ളത്. ഉഷ്ണം കഴിഞ്ഞു കുവൈത്തുൾപ്പെടെ ഈ മേഖല ശൈത്യകാലത്തേക്ക് വഴിമാറുകയാണെന്ന സൂചനയായിട്ടാണ് ഈ നക്ഷത്രത്തിന്റെ തിരിച്ചുവരവിനെ ആളുകൾ കണക്കാക്കുന്നതെന്നും ഉജൈരി സെന്റർ അറിയിച്ചു.