കോഴിമുട്ടകൾ ദുർലഭം : കുവൈത്തിൽ നിന്ന് കോഴിമുട്ട കയറ്റു മതി ചെയ്യുന്നതിന് നിരോധനം

eggs

കുവൈത്ത്: കുവൈത്തിൽ നിന്ന് കോഴി മുട്ട കയറ്റു മതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. വാണിജ്യ മന്ത്രി മുഹമ്മദ് അൽ-ഐബാൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രാദേശിക വിപണിയിൽ കോഴി മുട്ടയുടെ ലഭ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം നടപ്പാക്കിയത്. രാജ്യത്ത് കോഴിമുട്ടക്ക് ക്ഷാമം നേരിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്വദേശികളും വിദേശികളും ഏറെ ആശ്രയിക്കുന്ന കോ- ഓപ്പറേറ്റീവ് സൊസൈറ്റികളിലാണ് മുട്ടയ്ക്ക് കൂടുതൽ ക്ഷാമം നേരിടുന്നത് . സാധാരണ സ്റ്റോക്കുള്ളതിനേക്കാൾ 50 ശതമാനത്തിന്റെ കുറവാണ് നിലവിൽ അനുഭവപ്പെടുന്നത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!