ബംഗ്ലാദേശുകാരനെ മർദ്ദിച്ച് അവശനാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് ഏഴുവർഷം തടവ്. വീട്ടിലെ സ്വന്തം വാഹനം കഴുകാൻ വൈകിയതിനാണ് കോപാകുലനായ പോലീസ് ഉദ്യോഗസ്ഥൻ ഗാർഹിക തൊഴിലാളിയെ മർദിച്ചതെന്ന് അനേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി നൽകിയ കേസിൽ കഴിഞ്ഞ ദിവസം അപ്പീൽ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്.