കുവൈറ്റ് മുനിസിപ്പാലിറ്റി ഞായറാഴ്ച ശുചീകരണ പ്രവർത്തനം നടത്തി ഭൂമി കയ്യേറ്റങ്ങൾക്ക് പിഴ ചുമത്തുകയും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പരിശോധനയ്ക്കിടെ മുനിസിപ്പാലിറ്റി പൊതു ശുചീകരണ കമ്പനികളുടെയും വിൽപ്പനക്കാരുടെയും ജോലികൾ പരിശോധിച്ചു.
കൈയേറ്റങ്ങൾക്കെതിരെ നിരവധി മുന്നറിയിപ്പുകൾ നൽകുകയും ഉപേക്ഷിക്കപ്പെട്ട 11 വാഹനങ്ങൾ നീക്കം ചെയ്തതായും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഹവല്ലി മേഖലയിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട 19 കാറുകൾ നീക്കം ചെയ്യുകയും നോട്ടീസ് കാലാവധി അവസാനിച്ചതിനെ തുടർന്ന് അവ നീക്കം ചെയ്യുമെന്ന് ഉപേക്ഷിക്കപ്പെട്ട കാറുകളിലും ബോട്ടുകളിലുമായി പതിനാറ് സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തു.
അതേസമയം ലൈസൻസില്ലാതെ പൊതുസ്ഥലത്ത് കസേരകളും മേശകളും വെച്ച കഫേയ്‌ക്കെതിരെയും സംഘം നിയമലംഘന കുറ്റം ചുമത്തി.