കുവൈത്ത്: കുവൈത്തിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ വഞ്ചനക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാജ ഇലക്ട്രോണിക് പേയ്‌മെന്റ് സന്ദേശങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും തട്ടിപ്പുകൾ വർദ്ധിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയത്. കൈമാറ്റം ചെയ്യപ്പെടുന്ന തുകകളുടെ വിവരങ്ങൾ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
ബാങ്കിൽ നിന്നുള്ള ടെക്‌സ്‌റ്റ് സന്ദേശം വഴിയും അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ചും തുക നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.വ്യാജ നമ്പറുകളിൽ നിന്നുള്ള വാട്ട്സ് ആപ്പ് വിഡിയോ കോളുകൾ വഴിയും നിരവധി തട്ടിപ്പുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അതേസമയം സംശയാസ്പദവും പരിചയമില്ലാത്തതുമായ കോളുകൾക്ക് മറുപടി നൽകരുതെന്നും തട്ടിപ്പെന്ന് തോന്നുന്ന നമ്പറുകൾ റിപ്പോർട്ട് ചെയ്ത് ബ്ലോക്കാക്കണമെന്നും അധികൃതർ വ്യക്തമാക്കി.