അൽ-ഇസ്‌റായുടെയും മിറാജിന്റെയും അവസരത്തിൽ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ഫെബ്രുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചതായി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) വ്യക്തമാക്കി. ഫെബ്രുവരി 11 ഞായറാഴ്ച എല്ലാ ബാങ്കുകളും അവരുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കെബിഎ പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.