കുവൈത്തിൽ താമസ നിയമ ലംഘനം, മയക്കുമരുന്ന് കൈവശം വച്ചിരുന്ന ഒരാൾ എന്നിങ്ങനെ വിവിധ കുറ്റങ്ങൾ ചുമത്തി 38 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ-നവാഫിൻ്റെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് സുരക്ഷാ പരിശോധന നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സുരക്ഷാ നിയന്ത്രണം സ്ഥാപിക്കുന്നതിനും നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും രാജ്യത്തിൻ്റെ വിവിധ മേഖലകളിലുടനീളം രാജ്യത്തിൻ്റെ സംരക്ഷണവും സുസ്ഥിരതയും വിപുലീകരിക്കാനും രാജ്യവ്യാപകമായി വിപുലമായ സുരക്ഷാ കാമ്പെയ്‌നുകൾ തുടരുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.