പ്രവാസികളുടെ കടബാധ്യതകൾ സഹേൽ ആപ്പ്-ൽ അറിയാം

sahel app

കുവൈത്ത്: കുവൈത്തിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് വിദേശികളുടെ കട ബാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ സാധിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നു. ബാങ്ക് വഴിയോ സ്ഥാപനങ്ങളിൽ നിന്നും മറ്റും സാധനങ്ങൾ കടമായി വാങ്ങിയിട്ടുണ്ടെങ്കിൽ ആ വിവരം സർക്കാർ ഓൺലൈൻ ആപ്ലികേഷനായ ‘സഹേൽ’ വഴി അറിയാൻ സാധിക്കുന്ന സംവിധാനമാണിത്.

ഏതെങ്കിലും കേസുകളുമായി ബന്ധപെട്ടു തങ്ങളുടെ മേൽ വിവിധ സർക്കാർ ഏജൻസികൾ ചുമത്തിയ പിഴകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനും വിദേശികൾക്ക് ഈ സംവിധാനത്തെ ആശ്രയിക്കാം. കട ബാധ്യതകൾ തീർത്തതിന് ശേഷമാണ് വിദേശികളെ രാജ്യത്തുനിന്ന് പുറത്തേക്ക് പോവാൻ അനുവദിക്കുകയുള്ളൂ എന്നതാണ് നിയമം. അവധിക്കോ മറ്റോ കുവൈത്ത് വിടാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് യാത്ര സംബന്ധമായ തടസ്സങ്ങളില്ലാതിരിക്കാൻ ഈ സംവിധാനം സഹായിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!