സ​ഹ​ൽ ആപ്ലിക്കേഷനിൽ ‘അ​മാ​ൻ’ സേ​വ​നം ആ​രം​ഭി​ച്ചു

sahal

കു​വൈ​ത്ത്: കുവൈത്തിൽ ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ​രാ​തി​ക​ൾ ന​ൽകു​ന്ന​തി​നു​മാ​യി ‘അ​മാ​ൻ’ സേ​വ​നം ആ​രം​ഭി​ച്ചു. ഏ​കീ​കൃ​ത സ​ർ​ക്കാ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആപ്ലിക്കേഷനിലാണ് പു​തി​യ സേ​വ​നം ഉ​ൾപ്പെ​ടു​ത്തിയത്. ഇ​തോ​ടെ ഓ​ൺലൈ​ൻ ത​ട്ടി​പ്പു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾക്ക് നേ​രി​ട്ട് അ​ധി​കൃ​ത​ർക്ക് റി​പ്പോ​ർട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും.

രാ​ജ്യ​ത്തെ എ​ല്ലാ​ത്ത​രം ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ളും നി​രീ​ക്ഷി​ക്കാ​നും ഫി​ഷി​ങ് ശ്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് പു​തി​യ സേ​വ​നം ഏ​ർപ്പെ​ടു​ത്തി​യ​തെ​ന്ന് സ​ഹ​ൽ ഔ​ദ്യോ​ഗി​ക വ​ക്താ​വ് യൂ​സ​ഫ് ക​തെം അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും നേ​രി​ടാ​ൻ നേ​ര​ത്തേ വെ​ർ​ച്വ​ൽ റൂം ​സ​ജ്ജ​മാ​ക്കി​യി​രു​ന്നു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നും കു​വൈ​ത്ത് ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​നും (കെ‌.​ബി.‌​എ) സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി.

ബാ​ങ്കു​ക​ളി​ൽ​നി​ന്ന് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​വ​യോ​ട് ഉ​ട​ന​ടി പ്ര​തി​ക​രി​ക്കു​ന്ന​തി​നും ഇ​തു​വ​ഴി സാധിക്കും.

പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ലു​ട​ൻ ഡ​യ​റ​ക്ട​റേ​റ്റ് ന​ട​പ​ടി​യെ​ടു​ക്കു​ക​യും മോ​ഷ്ടാ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്യും. 2023 ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ മു​ത​ൽ ജ​നു​വ​രി ഒ​മ്പ​തു വ​രെ 285 പ​രാ​തി​ക​ളാണ് ഇ​തു​വ​ഴി കൈ​കാ​ര്യം ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!