കുവൈത്തിൽ വാട്ടർ ബലൂണുകൾ എറിയുന്നത് പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ ലംഘനമായാണ് കണക്കാക്കുന്നതെന്ന് പരിസ്ഥിതി പോലീസ് അറിയിച്ചു. ഈ കുറ്റത്തിന് പരമാവധി 5,000 കുവൈത്ത് ദിനാർ പിഴയോ മൂന്ന് വർഷം തടവോ ശിക്ഷ ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ദേശീയ ആഘോഷ വേളകളിൽ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് കുട്ടികൾ ജാഗ്രത പാലിക്കാൻ പരിസ്ഥിതി പോലീസ് എല്ലാ രക്ഷിതാക്കളോടും ആവശ്യപ്പെട്ടു.