കുവൈത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ വിസയ്ക്കുള്ള വിലക്ക് പിൻവലിച്ചു

കുവൈത്ത്: കുവൈത്തിൽ 7 രാജ്യങ്ങളിലെ പൗരന്മാർക്ക് കുടുംബ,സന്ദർശക വിസകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഉപ പ്രധാന മന്ത്രിയും ആക്റ്റിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.സിറിയ, യെമൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ , ഇറാഖ് ഇറാൻ , സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഏർപ്പെടുത്തിയ വിലക്കാണ് പിൻ വലിച്ചിരിക്കുന്നത്.ഇത് അനുസരിച്ച് ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇനി മുതൽ നിബന്ധനകൾക്ക് അനുസൃതമായി താമസ കാര്യാലയങ്ങളിൽ കുടുംബ,സന്ദർശക വിസക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. രണ്ട് വർഷം മുമ്പ് നിർത്തി വെച്ച കുടുംബ സന്ദർശക വിസകൾ കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നുവെങ്കിലും ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!