കുവൈത്തിലെ ഇന്ത്യൻ എംബസി അവന്യൂസ് മാളിൽ ഇന്ത്യൻ ടൂറിസം പ്രമോഷൻ സംഘടിപ്പിച്ചു

avenues mall

കുവൈത്തിലെ ഇന്ത്യൻ എംബസി അവന്യൂസ് മാളിൽ ദ്വിദിന ഇന്ത്യൻ ടൂറിസം പ്രമോഷൻ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈകയും ടൂറിസം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഒസാമ അൽ മെഖ്യാലും ചേർന്ന് നിർവഹിച്ചു.

സമ്മർ ടൂറിസം, ഇന്ത്യയുടെ ലക്ഷ്വറി ട്രെയിനുകൾ, വെൽനസ് & പുനരുജ്ജീവനം, ഗോൾഡൻ ട്രയാംഗിൾ അഡ്വഞ്ചർ & വൈൽഡ് ലൈഫ് എന്നിവയും അതിലേറെയും വ്യത്യസ്ത തീമുകളുള്ള വിവിധ ഇന്ത്യൻ ടൂറിസം കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇവൻ്റ് സംഘടിപ്പിച്ചത്.

സീസേഴ്‌സ് ട്രാവൽ ഗ്രൂപ്പ്, ലക്ഷ്വറി ട്രാവൽസ്, ഐടിഎൽ വേൾഡ്, അറോറ ഹോളിഡേയ്‌സ്, ഇൻക്രെഡിബിൾ ഇന്ത്യ ഓഫീസ് എന്നിവയുൾപ്പെടെ കുവൈറ്റിൽ നിന്നുള്ള പ്രശസ്തമായ ടൂർ, ട്രാവൽ ഏജൻസികൾ ഇന്ത്യയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ കുവൈറ്റ് ജനങ്ങളിലേയ്ക്ക് എത്തിച്ചു. ഇന്ത്യയിലേക്കുള്ള വിവിധ ടൂറിസം പാക്കേജുകളെ കുറിച്ച് അന്വേഷിക്കാൻ ടെഹ് അവന്യൂസ് മാളിൽ ധാരാളം സന്ദർശകർ ട്രാവൽ ഏജൻസികൾ സന്ദർശിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!