കുവൈറ്റ് അഗ്നിശമന വിഭാഗം പുതിയ എയർപോർട്ട് പദ്ധതിയിൽ (T2) ഓഫീസ് തുറന്നു. ഫയർഫോഴ്‌സിൻ്റെ ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിൻ്റെ നേതൃത്വത്തിലാണ് പുതിയ ഓഫീസ് തുറന്നത്.
വിമാനത്താവള പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നത് വരെ സുരക്ഷാ, തീപിടിത്ത പ്രതിരോധ മേഖലയിൽ വിദഗ്ധരായ ഉദ്യോഗസ്ഥരുടെയും എൻജിനീയർമാരുടെയും ഒരു സംഘം ഓഫീസിൽ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.