കുവൈത്ത്: ജഹ്റയിൽ ഇന്ത്യൻ എംബസി ആരംഭിക്കുന്ന കോൺസുലാർ സെന്റർ ഉദ്ഘാടനം മാറ്റി വെച്ചു. ജഹ്റ ബ്ലോക് നമ്പർ 93 ൽ അൽ ഖലീഫ ബിൽഡിങ്ങിലാണ് കേന്ദ്രം വരുന്നത്. ഞായറാഴ്ച രാവിലെ 11ന് കേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്ന് എംബസി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം മാറ്റിവെച്ചതായി എംബസി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചു.
ഇന്ത്യൻ പ്രവാസികളിൽ നിരവധി പേർ താമസിക്കുന്ന സ്ഥലമാണ് ജഹ്റ. ജഹ്റയിൽ സ്ഥിരം കോൺസുലാർ സെന്റർ തുറക്കുന്നതോടെ ഈ മേഖലയിലെ പ്രവാസികൾക്ക് വിവിധ സേവനങ്ങൾക്ക് ഇവിടെ എളുപ്പത്തിൽ എത്താനാകും.