കുവൈത്ത്: കുവൈത്ത് ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈത്ത് ഭരണ നേതൃത്വത്തിനും, കുവൈത്ത് പൗരന്മാർക്കും, ഇന്ത്യൻ സമൂഹത്തിനും റംസാൻ ആശംസകൾ നേർന്നു. റമസാൻ മാസം ആഗതമായ സന്ദർഭത്തിൽ എല്ലാവർക്കും ഹൃദയംഗമമായ റമസാൻ ആശംസകൾ അറിയിക്കുന്നു അതോടൊപ്പം എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. കുവൈത്തിന്റെ നേതൃത്വത്തിനും പ്രിയ കുവൈത്ത് സുഹൃത്തുക്കൾക്കും കുവൈത്തിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും അതുപോലെ നാട്ടിലുള്ള നമ്മുടെ സഹോദരങ്ങൾക്കും ഊഷ്മളമായ ആശംസകൾ അറിയിക്കുന്നതായി ആശംസാ കുറിപ്പിൽ പറയുന്നു.