കുവൈത്ത്: കുവൈത്തിൽ മഹബൂലയിൽ 3 പ്രവാസികൾ വാഹനമിടിച്ചു മരിച്ചു. മഹബൂല പ്രദേശത്തെ തീരദേശ റോഡിലാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ഇവരെ എതിർ ദിശയിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇതെ തുടർന്ന് 3 പേരും തൽക്ഷണം മരണമടയുകയും ചെയ്തു. വാഹനം ഓടിച്ച 40 കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.സംഭവത്തിൽ കൂറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.മരണമടഞ്ഞവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.