കുവൈത്ത്: കുവൈത്ത് പാർലമെൻറ്റ് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടിയുള്ള പത്രിക സമർപ്പണം അവസാനിച്ചപ്പോൾ മത്സര രംഗത്തുള്ളത് ആകെ 255 സ്ഥാനാർത്ഥികൾ. 244 പുരുഷന്മാരും 14 സ്ത്രീകളുമായി 258 സ്ഥാനാര്ഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ സ്ഥാനാർത്ഥിത്വം പിൻവലിച്ചതോടെയാണ് മത്സരാർഥികളുടെ എണ്ണം 255 ആയി ചുരുങ്ങിയത്. ഏപ്രിൽ നാലിനാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.
തുടർച്ചയായി മൂന്നാം തവണയാണ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സ്ത്രീ സ്ഥാനാർത്ഥികളുടെ എണ്ണം കുറയുന്നത്. 2023 ൽ നടന്ന തെരെഞ്ഞെടുപ്പിൽ 15 വനിതകൾ സ്ഥാനാര്ഥിത്വത്തിന് അപേക്ഷ നൽകിയിരുന്നു . അതിന് മുമ്പ് നടന്ന തെരെഞ്ഞെടുപ്പിൽ 27 വനിതകളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് . 2024 ൽ ഇത് വീണ്ടും കുറഞ്ഞു 13 ലാണ് എത്തിനിൽക്കുന്നത് . 68 പേരുമായി നാലാം മണ്ഡലമാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. 53 സ്ഥാനാര്ഥികളുമായി രണ്ടാം മണ്ഡലം രണ്ടാം സ്ഥാനത്തും 50 മത്സരാർഥികളുമായി അഞ്ചാം മണ്ഡലം മൂന്നാം സ്ഥാനത്തുമാണുള്ളത് .