കുവൈത്തിൽ പൊതുമാപ്പ് ഇന്ന് മുതൽ പ്രാബല്യത്തിൽ

amnesty period

കുവൈത്ത്: രാജ്യത്ത് അനധികൃത താമസക്കാർക്ക് പൊതുമാപ്പ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ് കാലാവധി. അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടാനോ പിഴയടച്ചു രേഖകൾ നിയമപരമാക്കാനോ അവസരമൊരുക്കിക്കൊണ്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തീരുമാനം ആശ്വാസമാകും.

ഇതോടെ സാധുവായ രേഖകളില്ലാതെ കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ സാധിക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് ആണ് ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചത്.

റമദാൻ മാസത്തോടനുബന്ധിച്ചാണ് ഈ നടപടിയെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. രാജ്യത്ത് നിലവിൽ 1,10,000 നിയമ ലംഘകർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ അല്ലെങ്കിൽ വിസ നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അഭ്യന്തര മന്ത്രാലയം പറഞ്ഞു. പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാം. ഇത്തരക്കാർക്ക് വീണ്ടും മറ്റൊരു വർക്ക്‌ വിസയിൽ കുവൈത്തിലേക്ക് മടങ്ങിവരാമെന്നും അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!