കുവൈത്ത്: കുവൈത്തിൽ പൊതുമാപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് മലയാള ഭാഷയിലും ലഭ്യമാണ്. അറബിക്ക് ഇംഗ്ലീഷ് , ഹിന്ദി, ഉറുദു ,തമിഴ് ,ബംഗാളി ,തെലുങ്ക് ,കന്നഡ എന്നീ വ്യത്യസ്തമായ ഏഴ് ഭാഷകൾക്കൊപ്പമാണ് മലയാളവും ഇടം നേടിയത്. പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനുള്ള സൗകര്യത്തിനുവേണ്ടിയാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.