Search
Close this search box.

ഗ്ലോ​ബ​ൽ വാ​ട്ട​ർ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ കു​വൈ​ത്തി​ന് ക്ഷ​ണം

global water organization

ഗ്ലോ​ബ​ൽ വാ​ട്ട​ർ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലേക്ക് (ജി.​ഡ​ബ്ല്യു.​ഒ) കു​വൈ​ത്തി​ന് ക്ഷ​ണം. കു​വൈ​ത്തി​നെ ജി.​ഡ​ബ്ല്യു.​ഒ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ട് സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് സ്വ​യം എ​ഴു​തി ത​യാ​റാ​ക്കി​യ ക​ത്ത​യ​ച്ചു. കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​മീ​റി​ന് ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി. ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ത്തു.

ആ​ഗോ​ള ജ​ല സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നാ​ണ് റി​യാ​ദ് ആ​സ്ഥാ​ന​മാ​യി ജി.​ഡ​ബ്ല്യു.​ഒ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ആ​ഗോ​ള ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്ക​ൽ, ജ​ല സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ൽ, വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ സം​രം​ഭ​ങ്ങ​ളു​ടെ​യും ഏ​കീ​ക​ര​ണം എ​ന്നി​വ ജി.​ഡ​ബ്ല്യു.​ഒ മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സു​സ്ഥി​ര​ത​യി​ലും ല​ഭ്യ​ത​യി​ലും ഊ​ന്ന​ൽ ന​ൽ​കു​ന്ന പ്രോ​ജ​ക്ടു​ക​ളു​ടെ പ്രോ​ത്സാ​ഹ​നം, ന​വീ​ക​ര​ണം, വൈ​ദ​ഗ്ധ്യ കൈ​മാ​റ്റം, സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്ക​ൽ, ഗ​വേ​ഷ​ണ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട​ൽ എ​ന്നി​വ​യി​ലും ജി.​ഡ​ബ്ല്യു.​ഒ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!