Search
Close this search box.

ഏ​റ്റ​വും കു​റ​വ് അ​ണു​ബാ​ധ പ​ട​രു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊന്നായി കുവൈത്ത്

least infected country

ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കു​റ​വ് അ​ണു​ബാ​ധ പ​ട​രു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി കു​വൈ​ത്ത്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​അ​ഹ​മ്മ​ദ് അ​ൽ മു​ത​വയാണ് ഇക്കാര്യം അറിയിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ശു​ചി​ത്വ കാ​മ്പ​യി​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ല്ല ആ​രോ​ഗ്യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​ണ് സ്വ​യം ശു​ചി​യാ​ക്കി കൊ​ണ്ടു​ള്ള കൈ​ക​ഴു​ക​ൽ പ്ര​ക്രി​യ എ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. അ​ണു​ബാ​ധ​യു​ടെ വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ പ​രി​പാ​ടി​യു​ടെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൈ ​ശു​ചി​ത്വ​ത്തി​ൻറെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽകു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!