കുവൈറ്റിൽ ചൂട് കാലത്തെ ഉച്ചവിശ്രമം നിയമം ശക്തമാക്കുന്നു

hot climate in kuwait

കുവൈത്തിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ രാവിലെ 11.00 മുതൽ വൈകിട്ട് 4.00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കും. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കും.

വേനൽക്കാലത്ത് തീവ്രമായ സൂര്യ രശ്മികളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനും നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ട്കൾക്ക് തടസ്സം സൃഷ്ടിക്കാതെ ജോലി നിയന്ത്രിക്കാനുമാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നാഷണൽ സെന്റർ ഫോർ ഒക്യുപേഷൻ ഹെൽത് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള ഫീൽഡ് ഇസ്പെക്ഷൻ ടീമുകൾ നിശ്ചിത കാലയളവിൽ തൊഴിലിടങ്ങളിൽ പരിശോധനകൾ ശക്തമാക്കും. നിയമം ലംഘിച്ചാൽ ഒരു തൊഴിലാളിക്ക് 100 മുതൽ 200 ദിനാർ വരെ തൊഴിലുടമയിൽ നിന്ന് ഈടാക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കമ്പനിയുടെ ഫയൽ ബ്ലോക്ക് ചെയ്യപ്പെടുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കി.

പൊതു താല്പര്യം പരിഗണിച്ചും അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങളോടുള്ള കുവൈത്തിന്റെ പ്രതിബദ്ധതയുമായി പൊരുത്തപ്പെടുന്നതിനാലും ഈ തീരുമാനം നടപ്പിലാക്കുന്നത് രാജ്യത്തെ കമ്പനികൾ വ്യാപകമായി അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ തൊഴിലുടമകൾ തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷക്കുമുള്ള പ്രതിബദ്ധത പകടിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!