അലി സബാഹ് അൽ സാലിം ഡയാലിസിസ് സെന്റർ ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്തു. അദാൻ ഹോസ്പിറ്റലുമായി അഫിലിയേറ്റ് ചെയ്ത കേന്ദ്രത്തിൽ ദിവസം 10 കിടക്കകളിലായി 60 രോഗികൾക്ക് സേവനം നൽകാൻ കഴിയും. പുതിയ ഡയാലിസിസ് സെന്റർ പൂർണ സജ്ജമാകുന്നതോടെ കൂടുതൽ പേർക്ക് ഡയാലിസിസ് സാധ്യമാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ പേർക്ക് എളുപ്പത്തിൽ സേവനങ്ങൾ നൽകുന്നതിനായി സബാഹ് അൽ അഹമ്മദ്, അൽഅദാൻ എന്നിവിടങ്ങളിലും ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.