സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ കുവൈത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ആഗോള സമാധാന സൂചികയിലാണ് കുവൈത്ത് മികച്ച നേട്ടം പ്രകടമാക്കിയത്. പട്ടികയിൽ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമതാണ്. ആഗോള തലത്തിൽ 25ാം സ്ഥാനവും കുവൈത്തിനുണ്ട്.