മംഗഫ് ദുരന്തം: മരണപ്പെട്ട ഇന്ത്യക്കാരനെ ഡി.​എ​ൻ.​എ ടെസ്റ്റിലൂടെ തി​രി​ച്ച​റി​ഞ്ഞു

മൻഗഫിൽ അ​ഗ്നി​ബാ​ധ​യി​ൽ മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ൻ ബി​ഹാ​ർ ദ​ർ​ബം​ഗ സ്വ​ദേ​ശി​യാ​യ ക​ലു​ക്ക (32) ആ​ണെ​ന്ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വേ​ണ്ടി സ​ഹോ​ദ​ര​ൻ ഷാ​രൂ​ഖ് ഖാ​നെ ക​ഴി​ഞ്ഞ ദി​വ​സം എ​ൻ.​ബി.​ടി.​സി അ​ധി​കൃ​ത​ർ കു​വൈ​ത്തി​ലെ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ലു​ക്ക​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഏ​ഴ് വ​ർ​ഷ​മാ​യി എ​ൻ.​ബി.​ടി.​സി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു കലുക്ക. എ​ൻ.​ബി.​ടി.​സി ഹൈ​വേ സെ​ൻറ​റി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മും​ബൈ വ​ഴി പ​ട്ന​യി​ലേ​ക്ക് മൃ​ത​ദേ​ഹം എ​ത്തി​ക്കു​മെ​ന്ന് എ​ൻ.​ബി.​ടി.​സി അ​റി​യി​ച്ചു. ക​ലു​ക്ക​യു​ടെ സ​ഹോ​ദ​ര​നും ഇ​തേ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. എ​ൻ.​ബി.​ടി.​സി അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യ എ​ട്ടു ല​ക്ഷം ക​ലു​ക്ക​യു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റും. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​വ​ശ്യ​മാ​യ തു​ക ക​ലു​ക്ക​യു​ടെ സ​ഹോ​ദ​ര​ന് കൈ​മാ​റി​യ​താ​യും എ​ൻ.​ബി.​ടി.​സി അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!