കുവൈത്ത് സിറ്റി: വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്കായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം സജ്ജമാക്കാൻ കുവൈത്ത്. നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വാടക തർക്ക കേസുകളുമായി ബന്ധപ്പെട്ട കരാറുകൾ, വിധികൾ, എക്സിക്യൂട്ടീവ് ഉത്തരവുകൾ തുടങ്ങിയവയെല്ലാം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം വിശദമാക്കി. താമസ-വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ ചാനലുകൾ വഴി പരിഹരിക്കാൻ കഴിയുന്നതാണ്.