വിസ കച്ചവടം; കുവൈത്തിൽ ഇന്ത്യക്കാരുൾപ്പെടെ പിടിയിൽ

visa

കുവൈത്ത് സിറ്റി: വിസ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന സംഘം കുവൈത്തിൽ പിടിയിൽ. ഇന്ത്യക്കാരുൾപ്പെടെയാണ് പിടിയിലായത്. സിറിയ, ഈജിപ്ത് പൗരത്വമുള്ളവരും പിടിയിലായിട്ടുണ്ട്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

വ്യാജ ഔദ്യോഗിക രേഖകൾ ചമച്ച് പണം വാങ്ങി റെസിഡൻസി നേടാൻ സൗകര്യമൊരുക്കലായിരുന്നു സംഘം ചെയ്തു വന്നിരുന്നത്. തുടർന്ന് തൊഴിലാളികളുടെ റെസിഡൻസി ഒരു പ്രത്യേക കമ്പനിയിലേക്ക് മാറ്റും.

ഇതിനായി ഓരോ വിസ ട്രാൻസ്ഫറിനും തൊഴിലാളികളിൽ നിന്ന് 700 മുതൽ 1,000 കുവൈത്ത് ദിനാർ വരെ ഫീസ് സംഘം ഈടാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!