കുവൈത്ത്: സിറ്റി: ഗവൺമെന്റ് വസ്തുക്കളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുനിസിപ്പാലിറ്റി. കുവൈത്തിന്റെ തെക്ക് ഭാഗത്തുള്ള അൽ-വഫ്റ റോഡ് (റോഡ് 306) മുതൽ മരുഭൂമി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കയ്യേറ്റങ്ങളാണ് നീക്കം ചെയ്തത്.
ഏകദേശം 100 നിയമവിരുദ്ധ സൈറ്റുകൾ നീക്കം ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള ലംഘനങ്ങളുടെ 5% മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ തെക്കും വടക്കുമുള്ള മരുഭൂമി പ്രദേശങ്ങളിലുള്ള ഗവൺമെന്റ് വസ്തുക്കളിലെ കയ്യേറ്റം നീക്കം ചെയ്യുന്നതിൽ യാതൊരു ഇളവുമുണ്ടാകില്ലെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി അറിയിച്ചു.