കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. എഫ്-18 എന്ന യുദ്ധ വിമാനം തകർന്ന് വീണാണ് പൈലറ്റ് മരണപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വടക്കൻ മേഖലയിലെ അൽ റൗദത്തെയിൻ പ്രദേശത്ത് പരിശീലന പറക്കലിനിടെ ബുധനാഴ്ച ഉച്ചയോടെ വിമാനം തകർന്നു വീഴുകയായിരുന്നു. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹമദ് അൽ സഖർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ വിശദമാക്കി.