കുവൈത്തിലെ ജോലിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന; ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഇന്ത്യക്കാർ

expats

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ 2024 രണ്ടാം പാദത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 21. 41 ലക്ഷം തൊഴിലാളികളാണ് കുവൈത്തിൽ ഉള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ 2.5 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ പ്രാദേശിക തൊഴിൽ വിപണയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം ഇന്ത്യക്കാരാണ്. 30.2 ശതമാനം ഇന്ത്യക്കാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. കുവൈത്തിലെ തൊഴിൽ സമൂഹത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 16.2 ശതമാനം ഈജിപ്തുക്കാരാണ് കുവൈത്തിലുള്ളത്. 15.4 ശതമാനം കുവൈത്തികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്.

സ്ത്രീ-പുരുഷ തൊഴിലാളികൾക്കിടയിലും, കുവൈത്തി-വിദേശി ജീവനക്കാർക്കിടയിലും വേതനത്തിലെ അസമത്വം നിലനിൽക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!