കുവൈത്ത് സിറ്റി: കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ. നിയമ ലംഘനങ്ങളെ തുടർന്നാണ് ഇവർ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത്. രാജ്യത്തെ വിവിധ ജയിലുകളിലായി 6,500 തടവുകാരുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ഫഹദ് അൽ ഒബൈദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ സ്വദേശങ്ങളിലേക്ക് അധികം താമസിയാതെ മടക്കി അയയ്ക്കും. ഇക്കഴിഞ്ഞ 17 മുതൽ 21 വരെ 568 പേരെയും ഈ മാസം ആദ്യവാരം 497 പേരെയുമാണ് നാടുകടത്തിയതെന്നും അധികൃതർ വിശദമാക്കി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 385 പേരെയും നാടുകടത്തി.
രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്ന 6,500 തടവുകാരിൽ പൊതുമാപ്പ് വ്യവസ്ഥകൾ …