വിമാനത്തിൽ പു കവലിച്ചാൽ വൻതുക പിഴയായി ഈടാക്കും; മന്നറിയിപ്പുമായി കുവൈത്ത് ഡിജിസിഎ

cigar

കുവൈത്ത് സിറ്റി: വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്കാണ് കുവൈത്ത് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. പരിസ്ഥിതി സംരക്ഷണ നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊതുഗതാഗതത്തിൽ പുകവലി നിരോധനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 42/2014 ഉം അതിന്റെ ഭേദഗതികളും പാലിക്കണമെന്ന് എയർ ഓപ്പറേറ്റർമാർക്ക് അയച്ച കത്തിൽ ഡിജിസിഎ ആവശ്യപ്പെട്ടു. ഇത്തരം ലംഘനങ്ങൾക്ക് 50,000 മുതൽ 200,000 ദിനാർ വരെ പിഴ ഈടാക്കാമെന്ന് ആർട്ടിക്കിൾ 138 നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുകവലി നിരോധനം പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർ ഓപ്പറേറ്റർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡിജിസിഎ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!