സന്ദർശന വിസ; നിയമലംഘകർക്ക് പി ഴയും ത ടവു ശിക്ഷയും ലഭിക്കുമെന്ന് കുവൈത്ത്

court

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശന വിസയിൽ എത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോയില്ലെങ്കിൽ കർശന നിയമ നടപടി നേരിടേണ്ടി വരും. ഇത്തരക്കാർക്ക് 1000 മുതൽ 2000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. കഴിഞ്ഞ മാസം അമീർ ശൈഖ് മിഷാൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകിയ പുതിയ താമസ നിയമത്തിലാണ് ഈ വ്യവസ്ഥ. ഇത് പ്രകാരം സന്ദർശക വിസയിൽ ഒരാൾ രാജ്യത്ത് എത്തിയാൽ നിശ്ചിത കാലാവധിക്ക് ശേഷം തിരികെ പോയില്ലെങ്കിൽ സന്ദർശകനും സ്‌പോൺസർ ചെയ്ത വ്യക്തിയും നാട് കടത്തലിനു വിധേയരാകും.

മാത്രവുമല്ല പിഴ ഉൾപ്പെടേയുള്ള ശിക്ഷകൾക്കും ഇവർ ബാധ്യസ്ഥരായിരിക്കും.മനുഷ്യകടത്ത് നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 വർഷം ജയിൽ ശിക്ഷ വ്യവസ്ഥയും പുതിയ താമസ വിസ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്ന ഓരോ തൊഴിലാളിക്കും പതിനായിരം ദിനാർ വീതം പിഴയും ഈടാക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!