കുവൈത്തിൽ മൂന്നംഗ കുടുംബത്തെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ആരിദയിലെ വീട്ടില്‍ കുവൈത്തി പൗരനും ഭാര്യയും മകളുമാണ് കൊല്ലപ്പെട്ടത്. സഹോദരിയെയും ഭര്‍ത്താവിനെയും മകളെയും വീട്ടിനകത്ത് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി കുവൈത്തി പൗരന്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ നാലു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി. സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ഊര്‍ജിതമാക്കി.

error: Content is protected !!