കുവൈത്തിൽ ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ച പാർക്കിങ് സ്ഥലത്ത് മറ്റു വാഹനം നിർത്തിയിടുന്നത് തടയാൻ പരിശോധന കാമ്പയിൻ ആരംഭിച്ചു. പ്രത്യേക പട്രോളിങ് ടീം നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനം പിടികൂടി. അനധികൃത പാർക്കിങ് പതിവായ സ്ഥലങ്ങളിൽ പട്രോൾ ടീം കാമറ ഘടിപ്പിച്ച വാഹനത്തിൽ ചുറ്റിസഞ്ചരിച്ച് നിയമലംഘനങ്ങൾ രേഖപ്പെടുത്തും. ഒരു മാസം തടവോ 100 ദീനാർ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.